ജപ്പാനെന്ന ഭൂകമ്പ കേന്ദ്രവും റിയോ തത്സുകിയുടെ സ്വപ്ന പ്രവചനങ്ങളും

aussimalayali
1 Min Read

ന്ന് ജൂലൈ 5, ജപ്പാനിൽ ലോകം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തം സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട ദിനം. 1999 -ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘വാതാഷി ഗാ മിതാ മിറായ്, കാൻസെൻബാൻ’ (ഞാൻ കണ്ട ഭാവി, സമ്പൂർണ്ണ പതിപ്പ്) എന്ന ജനപ്രിയ ജാപ്പനീസ് പുസ്തകത്തിലാണ് ഈ പ്രവചനമുള്ളത്. മാങ്ക കലാകാരി എന്ന് അറിയപ്പെടുന്ന റിയോ തത്സുകി, തന്‍റെ സ്വപ്നങ്ങളെ അടിസ്ഥാനമാക്കി എഴുതിയതാണ് ഈ പുസ്തകം, 2011 -ലെ തോഹോകു ഭൂകമ്പവും സുനാമിയും ഉൾപ്പെടെയുള്ള മുൻകാല സംഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ പരാമർശങ്ങൾ കാരണം വർഷങ്ങളായി ലോക ശ്രദ്ധ നേടിയ പുസ്തകമാണിത്.

ജൂലൈ അഞ്ചിന് ലോകം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും ഭീകരമായ ഒരു മഹാദുരന്തം സംഭവിക്കുമെന്നാണ് ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ളത്. ജപ്പാനിൽ സംഭവിക്കുന്ന ഒരു വലിയ ഭൂകമ്പമാണിതെന്നും പറയുന്നു. മാസങ്ങൾക്ക് മുൻപ് തന്നെ ജൂലൈയിൽ സംഭവിക്കുമെന്ന് പ്രവചിക്കപ്പെട്ട ഈ മഹാദുരന്തത്തെക്കുറിച്ച് ആളുകൾ ഓൺലൈനിൽ പരിശോധന നടത്തി തുടങ്ങിയിരുന്നു. പുസ്തകത്തിന്‍റെ കവറിലെ ഒരു പ്രധാന വരി ഇങ്ങനെയായിരുന്നു “യഥാർത്ഥ ദുരന്തം 2025 ജൂലൈയിൽ വരും.” ജപ്പാനും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്രത്തിന്‍റെ അടിത്തട്ട് വിള്ളുകയും 2011 -ൽ കണ്ടതിനേക്കാൾ ഉയർന്ന തിരമാലകൾക്ക് കാരണമാകുകയും ചെയ്യുന്ന ഒരു പ്രകൃതി ദുരന്തത്തെക്കുറിച്ചാണ് ഈ പുസ്തകത്തിൽ പരാമർശിക്കുന്നത്. ഈ പുസ്തകങ്ങൾക്കും ഇതിലെ പ്രവചനങ്ങൾക്കും ശാസ്ത്രീയ അടിത്തറയില്ലെങ്കിലും, പ്രവചനം വ്യാപകമായ ചർച്ചാവിഷയമാവുകയും ആളുകൾക്കിടയിൽ വലിയ ഉത്കണ്ഠയ്ക്കും കാരണമായി.

Share This Article
Leave a Comment