കല്യാണം കഴിക്കാം, സ്ഥിരം യാത്ര ചെയ്യുന്ന ബസിലെ ഡ്രൈവർ യുവതിയെ തൃശൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

aussimalayali
0 Min Read

തൃശൂർ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. ചിയ്യാരം സൗത്ത് മുനയം സ്വദേശി മേനോത്ത് പറമ്പിൽ വീട്ടിൽ അക്ഷയ് (25) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി സ്ഥിരമായി ജോലിക്ക് പോവുന്നത് അക്ഷയ് ഡ്രൈവറായി ജോലി ചെയ്യുന്ന ബസിലാണ്. ബസിലെ പരിചയത്തിന് പിന്നാലെ ഇവർ തമ്മിൽ ഇഷ്ടത്തിലായി. പിന്നാലെ അതിജീവിതയെ വിവാഹ വാഗ്ദാനം നൽകി തൃശൂർ നഗരത്തിലെ ഒരു ലോഡ്ജിലേക്ക് കുട്ടിക്കൊണ്ടുപോയി പ്രതി മയക്കിയ ശേഷം പീഡിപ്പിക്കുയായിരുന്നു.

Share This Article
Leave a Comment