വയോധികനെ ഇടിച്ച് കൊന്നു, നിര്‍ത്താതെ പാഞ്ഞ കാര്‍ പാറശാല SHO അനില്‍ കുമാറിന്‍റെത്

aussimalayali
0 Min Read

തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ ഇടിച്ച് കൊന്നത് പാറശാല SHO പി. അനിൽ കുമാറിന്‍റെ വാഹനമെന്ന് കണ്ടെത്തിയതോടെ ഒാടിച്ചതാരെന്ന് അന്വേഷിച്ച് പൊലീസ്. വാഹനം ഓടിച്ചത് അനിൽകുമാർ ആണോ എന്നാണ് പരിശോധിക്കുന്നത്. കിളിമാനൂർ ചേണിക്കുഴി സ്വദേശി രാജൻ ആണ് കാറിടിച്ച് മരിച്ചത്.

കഴിഞ്ഞ ഒന്‍പതിന് പുലര്‍ച്ചെ ആറുമണിയോടെയാണ് കിളിമാനൂര്‍ പൊലീസ് സ്റ്റേഷന് സമീപം വാഹനമിടിച്ച നിലയില്‍ രാജനെ കണ്ടെത്തുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴേയ്ക്കും ചോരവാര്‍ന്ന് മരണം സംഭവിച്ചു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനമോടിച്ചയാളുടെ അതീവ ഗുരുതരമായ അനാസ്ഥയിൽ ഒരു മണിക്കൂറോളം റോഡിൽ കിടന്നാണ് രാജന്‍റെ ദാരുണാന്ത്യം.

Share This Article
Leave a Comment