കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു.

aussimalayali
0 Min Read
Man sink in water. Element of design.

തിരുവനന്തപുരം: ആര്യനാട് കരമനയാറ്റിൽ അണിയിലക്കടവിൽ കുളിയ്ക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. ബാലരാമപുരം സ്വദേശി അഭിഷേക് (18) ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഇവിടെ കുളിയ്ക്കാനായി എത്തിയ നാലംഗ സംഘത്തിൽ ഒരാളാണ് മരിച്ചത്. അപകടം നടന്ന ഉടനെ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകുമെന്ന് അറിയിച്ചു.

https://marunadanmalayalee.com/news/keralam/drown-to-death-808848?utm_campaign=pubshare&utm_source=Facebook&utm_medium=264011283711938&utm_content=auto-link&utm_id=2&fbclid=IwY2xjawLaDbVleHRuA2FlbQIxMQBicmlkETExbWRZaWZhRU5IMGFOMDhaAR6IzfnjJup94OuxQI8CkUv-25-zsZoBxP2HosCbeJixSUjCXPxdfjDK91Pf-w_aem_nzjwq0S2RqyHjN9d5cwpLA
Share This Article
Leave a Comment