ലളിതം സുന്ദരം; പുതിയ ലോ​ഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു

aussimalayali
1 Min Read

പുതിയ ലോ​ഗോ അവതരിപ്പിച്ച് ബിഎംഡബ്ല്യു. ജർമനിയിലെ മ്യൂണിക് മോട്ടോർ‌ ഷോയിലാണ് ബിഎംഡബ്ല്യു തങ്ങളുടെ പുതിയ ലോ​ഗോ അവതരിപ്പിച്ചത്. ഒറ്റനോട്ടത്തിൽ വലിയ മാറ്റങ്ങൾ പ്രകടമല്ലെങ്കിലും സൂക്ഷിച്ചുനോക്കിയാൽ മാറ്റം അറിയാൻ കഴിയും. ബിഎംഡബ്ല്യു ഇലക്ട്രിക് iX3 അവതരണത്തിനൊപ്പമാണ് പുതിയ ലോ​ഗോയും കമ്പനി എത്തിച്ചത്.

മുമ്പത്തേതും പുതിയതുമായ ലോഗോ തമ്മിലുള്ള വ്യത്യാസം കാണാൻ ശരിക്കും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഒറ്റനോട്ടത്തിൽ, ബ്രാൻഡിന്റെ ഇനീഷ്യലുകൾക്കൊപ്പം കറുപ്പ് ലുക്കിൽ നീലയും വെള്ളയും നിറങ്ങൾ പൊതിഞ്ഞ അതേ വൃത്താകൃതിയിലുള്ളതായി തോന്നുന്നു. കൂടുതൽ പരിശോധനയിൽ ക്രോമിന്റെ ഉപയോഗം കുറച്ചതായി കാണാം. പ്രത്യേകിച്ചും, അകത്തെ ക്രോം റിംഗ് ഒഴിവാക്കിയിരിക്കുന്നു, ഇത് നീലയും വെള്ളയും കറുപ്പിൽ നിന്ന് വേർതിരിക്കുന്നു.

ലോ​ഗോയിലെ അക്ഷരങ്ങളുടെ വലുപ്പത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. iX3 ഉൾപ്പെടെയുള്ള പുതിയ വാഹന നിരയ്ക്ക് ഇനി പുതിയ ലോ​ഗോയായിരിക്കും ഉപയോ​ഗിക്കുക. നേരത്തെയുണ്ടായിരുന്ന മോഡലുകളിൽ പഴയ ലോ​ഗോ തന്നെ തുടരും.

Share This Article
Leave a Comment