തിരുവനന്തപുരത്ത് പോളിടെക്നിക്ക് വിദ്യാർഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. നടുക്കാട് ഒലിപ്പുനട ഓംകാറില്‍ സുരേഷ്-ദിവ്യ ദമ്പതികളുടെ മകൾ മഹിമ സുരേഷാ(19)ണ് മരിച്ചത്. കൈമനം വനിതാ പോളിടെക്നിക്കിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ് മഹിമ.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വീടിനുള്ളിൽ നിന്ന് പുകയും നിലവിളിയും ഉയരുന്നത് കണ്ടാണ് നാട്ടുകാർ ഓടിയെത്തുന്നത്. എന്നാൽ മുൻവശത്തെയും പിറക് വശത്തെയും വാതിലുകൾ പൂട്ടിയിരിക്കുകയായിരുന്നു. മഹിമ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിറകുവശത്തെ വാതിൽ തകർത്ത് വീടിനുള്ളിൽ കയറിയ നാട്ടുകാർ ഉടൻ തന്നെ മഹിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.നരുവാമൂട് പോലീസ് കേസെടുത്തു. സഹോദരി: മാളവിക സുരേഷ്
