മാഞ്ചസ്റ്ററിലെ പാക്കിസ്ഥാനി ഡോക്ടര്‍ ഓപ്പറേഷന്‍ നിര്‍ത്തി തീയറ്ററില്‍ വച്ച് നഴ്‌സുമാരുയി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു

aussimalayali
1 Min Read

ലണ്ടന്‍: ശസ്ത്രക്രിയ പാതിവഴിയിലെത്തിയപ്പോള്‍, രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് ഒരു നഴ്സുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുതിര്‍ന്ന ഡോക്ടറുടെ കേസ് ഇന്നലെ ബ്രിട്ടണിലെ മെഡിക്കല്‍ ട്രൈബ്യൂണലിന് മുന്‍പിലെത്തി. 2023 സെപ്റ്റംബര്‍ 16 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടേംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയറ്ററില്‍ 44 കാരനായ കണ്‍സള്‍ട്ടന്റ് അനസ്തീസ്റ്റ് സുഹൈല്‍ അന്‍ജുമും, ഒരു നഴ്സും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റൊരു നഴ്സ് കാണുകയായിരുന്നു.

‘സി’ എന്ന് മാത്രം രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള നഴ്സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മൂന്ന് കുട്ടികളുടെ പിതാവ് കൂടിയായ അന്‍ജും ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനുള്ള കീ ഹോള്‍ സര്‍ജറി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ട്രൈബ്യൂണലില്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍ അന്‍ജും പറയുന്നത് അത്തരത്തിലൊരു പ്രവൃത്തിയില്‍ താന്‍ ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു എന്നാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല എന്നും അയാള്‍ പറയുന്നു.

Share This Article
Leave a Comment