ലോക ചാപ്റ്റര്‍ വണ്‍; ചന്ദ്ര’ മികച്ച അഭിപ്രായങ്ങളുമായി തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ കയറുന്ന നാലാമത്തെ ചിത്രമെന്ന് റെക്കോര്‍ഡിനൊപ്പം എമ്പുരാന് ശേഷം വേഗത്തില്‍ 200 കോടി ക്ലബ്ബില്‍ കയറിയ ചിത്രം കൂടിയാണ് ലോക.
ഇന്ത്യയിലെ ലേഡി സൂപ്പര്‍ ഹീറോ ചിത്രം എന്ന നേട്ടത്തിനൊപ്പം ഫീമെയ്ല്‍ ലീഡില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമെന്ന നേട്ടവും ലോക സ്വന്തമാക്കിയിരിന്നു. ഏഴാംദിവസം തന്നെ ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. കേരളത്തിന് പുറത്തും മികച്ച സ്വീകാര്യതയാണ് ലോകയ്ക്ക് ലഭിക്കുന്നത്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ചിത്രം ലോക.
കല്ല്യാണി പ്രിയദര്ശന് നായികയായി എത്തുന്ന ഏകദേശം മുപ്പത് കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്. നസ്ലിന്, ചന്ദു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും നിർണായക വേഷങ്ങൾ ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ മുന്നേറ്റമാണ് നടത്തുന്നത്.