വിദേശ പഠനത്തിന് പോകുന്ന മലയാളി വിദ്യാർഥികൾക്ക് തിരിച്ചറിയൽ കാർഡ്; ഫീസ്, യോഗ്യത തുടങ്ങിയവ അറിയാം വിശദമായി

aussimalayali
1 Min Read

വിദേശ പഠനത്തിന് പോകുന്ന മലയാളി വിദ്യാർഥികൾക്കുളള തിരിച്ചറിയൽ കാർഡാണ് സ്റ്റുഡന്റ് ഐഡി കാർഡ്. 2020 ഏപ്രിലിലാണ് ഇത് നിലവിൽ വന്നത്.

∙ പ്രായം: 18 വയസ് പൂർത്തിയാകണം
∙ കാലാവധി: 3 വർഷം
∙ പരിരക്ഷ: അപകടമരണത്തിന് 5 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ, അപകടം കാരണം സ്ഥിരമോ ഭാഗികമോ ആയ വൈകല്യങ്ങൾക്ക് 2 ലക്ഷം രൂപവരെ
∙ യോഗ്യത: വിദേശരാജ്യങ്ങളിലേക്ക് പഠനത്തിനായി അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ മലയാളി വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠിക്കുന്നവർക്കും അപേക്ഷിക്കാം.‌
∙ റജിസ്‌ട്രേഷൻ ഫീസ്: 408 രൂപ (ഓൺലൈനായി അടയ്ക്കാം)
∙ അപേക്ഷിക്കാൻ: www.norkaroots.kerala.gov.in
∙ വിവരങ്ങൾക്ക്: 0471 2770543, 528
∙ ടോൾഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യ), +91 8802 012 345 (വിദേശത്തു നിന്ന് മിസ്ഡ് കോൾ സർവീസ്)

ആവശ്യമായ രേഖകൾ
∙ പാസ്പോർട്ടിന്റെ ഫോട്ടോ പതിച്ച പേജ്, അഡ്രസ് പേജിന്റെ പകർപ്പുകൾ
∙ വിദേശ പഠനം നടത്തുന്നത് തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ /പഠനത്തിന് പോകുന്നവർ അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ രേഖകൾ എന്നിവയുടെ പകർപ്പുകൾ
∙ അപേക്ഷകന്റെ ഫോട്ടോയും ഒപ്പും.

പുതുക്കാൻ
∙ സാധുവായ വീസ ഉണ്ടെങ്കിൽ കാലാവധി തീരുന്ന തീയതിക്ക് 3 മാസം മുമ്പ് അപേക്ഷ നൽകാം. നിർദിഷ്ട രേഖകളുടെ പകർപ്പുകളും അപേക്ഷാ ഫീസും ഓൺലൈനായി സമർപ്പിക്കണം.

Share This Article
Leave a Comment