ആലപ്പുഴയിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം

aussimalayali
0 Min Read

ആലപ്പുഴ കലവൂരിൽ കണ്ടെയ്നർ ലോറി ഇടിച്ച് കായികതാരത്തിന് ദാരുണാന്ത്യം. കലവൂർ സ്വദേശിനി ലക്ഷ്മിലാൽ (18) ആണ് അപകടത്തിൽ മരിച്ചത്. സ്റ്റേഡിയത്തിലേക്ക് പരിശീലനത്തിന് പോകും വഴിയായിരുന്നു അപകടം. സ്കൂട്ടറിൽ ഉണ്ടായിരുന്ന സഹയാത്രിക നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കലവൂർ ജംഗ്ഷന് വടക്ക് ഭാഗത്തായിരുന്നു അപകടം. നിലവിൽ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Share This Article
Leave a Comment