ബെംഗളുരുവില്‍ മലയാളി ക്രിക്കറ്റ് കോച്ച് യുവതിയെ പീഡിപ്പിച്ചു ഗര്‍ഭണിയാക്കിയ ശേഷം മുങ്ങിയതായി പരാതി. നഗത്തിലെ പ്രമുഖ സ്കൂളിലെ കായികാധ്യാപകന് കൂടിയായ അബൈ വി. മാത്യൂസിനെതിരെ കൊണാനകുണ്ടേ പൊലീസ് കേസെടുത്തു.
പരാതിക്കാരിയുടെ മകള്‍ പഠിക്കുന്ന സ്കൂളിലെ കായിക അധ്യാപകനാണു എബൈ വി. മാത്യൂസ്. ഇതുവഴി പരിചയത്തിലായ ഇരുവരും ഒന്നിച്ചായിരുന്നു താമസം. വിവാഹം കഴിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നു അബൈ നഗരത്തിലെ പള്ളിക്കു മുന്നിലെത്തിച്ചു താലികെട്ടി. എന്നാല്‍ റജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ല. നിര്‍ബന്ധിച്ചപ്പോള്‍ യുവതിയുടെ ഫോണുമായി മുങ്ങിയെന്നാണു പരാതി. എന്നാല്‍ എന്താണു പരാതിക്കു കാരണമെന്ന് അറിയില്ലെന്നാണു അബൈയുടെ പ്രതികരണം.
സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു മാത്യൂസിന്റെ സ്വഭാവമാണന്നും നിരവധി സ്ത്രീകളൊന്നിച്ചുള്ള ദൃശ്യങ്ങള്‍ ഇയാളുടെ ഫോണിലുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. ഇയാളുടെ ഫോണില്‍ നിന്നു പകര്‍ത്തിയതെന്നവകാശപ്പെട്ട ഫോട്ടോകളും യുവതി പൊലീസിനു കൈമാറിയിട്ടുണ്ട്. തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായിരുന്നില്ല. തുടര്‍ന്നു വനിതാ കമ്മീഷന് നിര്‍ദേശ പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്.
