കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു.

aussimalayali
1 Min Read

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവറെ പോലിസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടില്‍ ഹരിദാസനെ (64)യാണ് നടക്കാവ് പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാര്‍ഥിനിയോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോട് കൂടി ശരീരത്തില്‍ കയറിപ്പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ ലീല, ജാക്‌സണ്‍ ജോയ്, എസ്സിപിഒ രാഹുല്‍, സിപിഒ സുബൈര്‍ എന്നിവരടങ്ങുന്ന അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share This Article
Leave a Comment