വടക്കുകിഴക്കൻ മൺസൂണാണ് കേരളത്തിന്റെ തുലാവർഷം. തുലാമാസത്തിൽ തുടങ്ങുന്ന സംസ്ഥാനത്തെ രണ്ടാമത്തെ മഴക്കാലമാണിത്. ഒക്ടോബർ മുതൽ ഡിസംബർ വരെ ഇത് നീളും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും. ഒക്ടോബറിലാണ് കൂടുതൽ മഴ ലഭിക്കുക. കനത്ത മഴയും ഇടിമിന്നലുമാണ് തുലാവർഷത്തിന്റെ പ്രത്യേകത. ഉച്ചയ്ക്കു ശേഷമായിരിക്കും മഴ. ഉച്ചവരെ കനത്ത ചൂടായിരിക്കും. ശേഷം ഇരുണ്ട് മൂടി ഇടിമിന്നലുമായി മഴയെത്തുന്നു. തുടർച്ചയായി മഴ പെയ്യുന്നതിനിടയിൽ നല്ല വെയിലുള്ള ഇടവേളകളും ഉണ്ടാകും.
കിലോയ്ക്ക് 20 ലക്ഷം, സ്വര്ണത്തേക്കാൾ വിലയുള്ള യർസഗുംബ; പുഴുവിന്റെ ശരീരത്തിൽ കയറുന്ന വിചിത്ര ഫംഗസ്
വൈകുന്നേരങ്ങളിൽ ഇടിയും മഴയും; അടുത്തയാഴ്ച പുതിയ ന്യൂനമർദം: കാലവർഷം പിന്നോട്ട്
ജൂൺ 1ന് ആരംഭിച്ച കാലവർഷ കലണ്ടർ സെപ്റ്റംബർ 30നാണ് അവസാനിക്കുന്നത്. എന്നാൽ ഈ സമയം കൊണ്ട് കാലവർഷം പിന്മാറണമെന്നില്ല. അങ്ങനെ വരുമ്പോൾ ഒക്ടോബർ ഒന്ന് മുതൽ ലഭിക്കുന്ന മഴ കാലവർഷ പട്ടികയിൽ ഉൾപ്പെടുത്തില്ല. അതെല്ലാം തുലാവർഷ കണക്കിൽ ഉൾപ്പെടുത്തും. നിലവിൽ കാലവർഷം രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങി തുടങ്ങിയിട്ടുണ്ട്.
മഴ കനത്തതോടെ സെക്രട്ടേറിയറ്റിനു മുന്നിലെ കാഴ്ച. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
∙തുലാവർഷത്തിന്റെ തുടക്കം
ഒരു നൂറ്റാണ്ടിലധികം കാലം നമ്മുടെ നാട്ടിലെ മഴയുടെ വിവരങ്ങൾ വിശകലനം ചെയ്ത് കാലാവസ്ഥാ ശാസ്ത്രജ്ഞർ ചില നിഗമനങ്ങളിലെത്തിയിട്ടുണ്ട്. അതനുസരിച്ച് തുലാവർഷത്തിന്റെ തുടക്കം മിക്കവാറും ഒക്ടോബർ 19– നായിരിക്കും. ഇതിൽ എട്ടു ദിവസത്തെ വ്യത്യാസം വന്നേക്കാം. 1915– ലെ തുലാവർഷമാണ് അറിഞ്ഞതിൽ വച്ച് ഏറ്റവും താമസിച്ച് തുടങ്ങിയത്. ആ വർഷം മഴ തുടങ്ങിയത് നവംബർ 11നായിരുന്നു. ചില വർഷങ്ങളിൽ തുലാവർഷം നേരത്തെ എത്തിയിട്ടുമുണ്ട്.
മൺസൂണിനെക്കുറിച്ച് ആദ്യം പഠിച്ചത് മലയാളി; ഇന്ത്യയുടെ ‘മഴ മനുഷ്യൻ’: ഞാറ്റുവേല എന്നാലെന്ത്? അറിയാനുണ്ട് ഏറെ
3600 കിലോഗ്രാം ഭാരം, കാറിനേക്കാൾ വലുപ്പം; ലോകത്തിലെ ഏറ്റവും വലിയ മാംസഭോജി
∙കിഴക്കുനിന്നു വരുന്ന മേഘങ്ങൾ
പശ്ചിമഘട്ടം കടന്നു വരുന്ന മഴമേഘങ്ങളാണ് േകരളത്തിൽ തുലാവർഷം െപയ്യിക്കുന്നത്. വടക്കൻ കേരളത്തെ അപേക്ഷിച്ച് തെക്കൻ കേരളത്തിലാണ് ഇക്കാലത്ത് കൂടുതൽ മഴ ലഭിക്കുക. തുലാവർഷത്തിന്റെ ശക്തി കുറയുന്നതോടെ തണുപ്പുകാലം തുടങ്ങും.
മഴക്കണക്ക്
1901 മുതൽ കേരളത്തിൽ പെയ്ത മഴയുടെ കണക്ക് കാലാവസ്ഥാ വകുപ്പ് സൂക്ഷിക്കുന്നുണ്ട്. ഇതനുസരിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ മഴ പെയ്തത് 1961– ലാണ്. 4258 മില്ലിമീറ്റർ. അതിനുശേഷം കൂടുതൽ മഴ 2021–ലായിരുന്നു. 3522.2 മില്ലിമീറ്റർ. വലിയ മഴ ലഭിച്ച മറ്റു വര്ഷങ്ങൾ കൂടി നോക്കാം. 4226.4 മില്ലിമീറ്റർ (1924), 4073 മില്ലിമീറ്റർ (1933), 3746 മില്ലിമീറ്റർ (1959), 3671.2 മില്ലിമീറ്റർ (1907), 3565.5 മില്ലിമീറ്റർ (1946).
∙മൺസൂണും കൃഷിയും
ഇന്ത്യയിൽ ആകെ കൃഷിസ്ഥലത്തിന്റെ പകുതി മാത്രമാണ് ജലസേചന സൗകര്യമുള്ളത്. അതിന്റെ ഉറവിടവും മഴ തന്നെയാണ്. മൺസൂൺ നന്നായാൽ കൃഷിക്ക് ആവശ്യത്തിന് വെള്ളവും അതുവഴി മികച്ച വളവും കിട്ടും. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ മികച്ച വിളവിനെ ആശ്രയിച്ചാണുള്ളത്. മികച്ച വിളവ് ഭക്ഷ്യോൽപ്പന്നങ്ങളുടെ വില ഉയരാതെ നിലനിർത്തുന്നു. ഇങ്ങനെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും പോഷകാഹാരം ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നു.
കനത്ത മഴയിൽ മാളികംപീടിക– തിരുവാലൂർ റോഡരികിലെ ഇട റോഡിലും പാടശേഖരത്തും വെള്ളം കയറിക്കിടക്കുന്നു.
കനത്ത മഴയിൽ മാളികംപീടിക– തിരുവാലൂർ റോഡരികിലെ ഇട റോഡിലും പാടശേഖരത്തും വെള്ളം കയറിക്കിടക്കുന്നു.
മൺസൂൺ മഴയുടെ അളവ് കുറഞ്ഞാലും പെയ്യാൻ വൈകിയാലുമൊക്കെ അത് ഇന്ത്യയിലെ കൃഷിയെ പ്രതികൂലമായി ബാധിക്കും. കർഷകർക്ക് വലിയ സാമ്പത്തികനഷ്ടമാണ് ഇതു കൊണ്ടുണ്ടാകുക. മാത്രമല്ല, ഭക്ഷ്യവസ്തുക്കളുടെ അളവ് കുറയാനും ഇതിനിടയാക്കും. വേനൽക്കൃഷിക്കും മഴ കുറവുള്ള പ്രദേശങ്ങളിലും ഭൂജലമാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലെ റാബി വിളകൾക്ക് ഇതാണ് ആശ്രയം. ഭൂജലത്തിന്റെ അളവ് നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നത് ഇന്ത്യയിലെ മൺസൂൺ മഴയാണ്.
