ജർമനിയിലേക്ക് പറക്കാൻ വീസ റെഡി’: മലയാളി തട്ടിയത് 60 ലക്ഷം രൂപ; ആഡംബരജീവിതത്തിന് ‘പൂട്ടിട്ട് ‘ പൊലീസ്

aussimalayali
1 Min Read

കാഞ്ഞങ്ങാട് (കാസർകോട്) ∙ വിവിധ ജില്ലകളിൽ ഒട്ടേറെപ്പേർക്കു വീസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസി‍ൽ തൃശൂർ അഷ്ടമിച്ചിറ സ്വദേശി പി.ബി.ഗൗതം കൃഷ്ണയെ (25) അറസ്റ്റ് ചെയ്തു. ഹൊസ്ദുർഗ് പൊലീസ് ബെംഗളൂരുവിൽ നിന്നാണു പ്രതിയെ പിടികൂടിയത്. ജർമനിയിലേക്കുള്ള വീസ വാഗ്ദാനം ചെയ്ത പ്രതി 30 പേരിൽ നിന്നായി 60 ലക്ഷത്തോളം രൂപയാണു തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.
പണം വാങ്ങിയശേഷം വിവിധ കാരണങ്ങൾ പറഞ്ഞ് ആളുകളെ കബളിപ്പിക്കുകയായിരുന്നു. കൃത്യമായ മറുപടി ലഭിക്കാതെ വന്നപ്പോഴാണു പണം നൽകിയവർ പരാതി നൽകിയത്. തട്ടിയെടുത്ത പണം കൊണ്ടു പ്രതി ബെംഗളൂരുവിൽ ആഡംബരജീവിതം നയിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉപ്പിലിക്കൈയിലെ കെ.വി.നിധിൻജിത്തിന്റെ പരാതിയിലാണ് അറസ്റ്റ്. മറ്റൊരു പ്രതി ഒളിവിലാണ്.

Share This Article
Leave a Comment