അമീബിക് മസ്തിഷ്കജ്വരം; ഒളിച്ചുകളി അവസാനിപ്പിച്ച് ആരോഗ്യവകുപ്പ്; കണക്കുകള്‍ പുറത്ത്

aussimalayali
1 Min Read

അമീബിക് മസ്തിഷ്ജ്വര മരണങ്ങൾ ഒളിച്ചു വയ്ക്കുന്നത് ഒടുവിൽ അവസാനിപ്പിച്ച് ആരോഗ്യ വകുപ്പ്. ഈ വർഷം 17 മരണം സ്ഥിരീകരിച്ചെന്നും 66 പേർ രോഗബാധിതരായെന്നും ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. ഇന്നലെ വരെ കണക്കിൽ രണ്ട് മരണം മാത്രമാണുണ്ടായിരുന്നത്. 2013ൽ ലെ മസ്തിഷ്ക രോഗബാധ ഡേറ്റ സമൂഹ മാധ്യമത്തിൽ പങ്കുവച്ച് യുഡിഫ് സർക്കാർ ഒന്നും ചെയ്തില്ലെന്ന ആരോഗ്യ മന്ത്രിയുടെ വിമർശനത്തിന് സമൂഹ മാധ്യമങ്ങളിൽ പരിഹാസ വർഷമാണ്.

മന്ത്രിക്ക് ഒരു കണക്ക്, ഔദ്യോഗിക വെബ്സൈറ്റിൽ 2 മരണം മാത്രവും 34 പേർ പേർക്ക് രോഗബാധ സംശയവും ‘. കോഴിക്കോട് മെഡിക്കൽ കോളജ് കണക്കിൽ പ്രതിദിനം കൂടുതൽ രോഗബാധിതരും മരണങ്ങളും. പ്രാദേശിക കണക്കുകളും ഔദ്യോഗി കണക്കുകളും പലതായത് കള്ളക്കളിയെന്ന കടുത്ത വിമർശനമുയർന്നതിനു പിന്നാലെ സംശയമെല്ലാം മാറി. കൃത്യമായി കണക്കുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഈ വർഷം 17 മരണം. 66 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ മാസം മാത്രം 19 പേർക്ക് രോഗംബാധിച്ചിട്ടുണ്ട്. 7 മരണം സ്ഥിരീകരിച്ചു.

അമീബിക് മസ്തിഷ്ക ജ്വര കേസുകളും മരണങ്ങളും ഉയരുന്നതിനിടെ വിചിത്ര ന്യായീകരണം ഉയർത്തുകയാണ് വീണാ ജോർജ്. 2013 ൽ ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്തു തന്നെ കിണർ വെള്ളത്തിൽ നിന്ന് രോഗം ബാധിക്കുന്നതായി കണ്ടെത്തിയെന്നും അന്നത്തെ സർക്കാരും ഉദ്യോഗസ്ഥരും ഒന്നും ചെയ്തില്ലെന്നുമാണ് വാദം. തിരുവനന്തപുരം മെഡിക്കൽ കോളജിലെ രണ്ട് ഡോക്ടർമാരുടെ പഠന റിപ്പോർട്ടും തൻറെ വാദത്തെ സാധൂകരിക്കാൻ വീണ ജോർജ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. കിണർ വെള്ളത്തിൽ നിന്ന് അമീബിക് മസ്തിഷ്കജ്വരം പിടിപെടുന്നു എന്ന ഇവരുടെ കണ്ടെത്തൽ രണ്ടാഴ്ച മുമ്പാണ് ശ്രദ്ധയിൽ പെട്ടതെന്നാണ് മന്ത്രി പറയുന്നത്. അടുത്തകാലം വരെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നത് കൊണ്ടാണ് രോഗം ബാധിക്കുന്നത് എന്നായിരുന്നു അരോഗ്യ വകുപ്പിൻറെ വിശദീകരണം. എന്നാൽ കെട്ടിക്കിടക്കുന്ന വെള്ളവുമായി സമ്പർക്കം ഇല്ലാത്തവർക്കും രോഗബാധിക്കുന്നതായി കണ്ടെത്തി. 9 വർഷമായി LDF ഭരണമാണെന്ന് മന്ത്രി മറന്നു പോയോ എന്നാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം ഉയരുന്ന പരിഹാസ ചോദ്യം.

Share This Article
Leave a Comment