ഡെറാഡൂണിൽ മലയാളി ജവാനെ നീന്തൽ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

aussimalayali
1 Min Read

ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ. തിരുവനന്തപുരം നേമം സ്വദേശി ബാലു എസ് (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു മരണം. ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി അക്കാഡമിലെ സ്വിമ്മിങ് പൂളിൽ ആണ് ബാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ 12 വർഷമായി ജവാനായി സേവനമനുഷ്ഠിക്കുന്ന ബാലു ജയ്പൂരിൽ ഹവിൽദാർ ആയിരുന്നു. ലെഫ്റ്റനന്റ് പദവിയ്ക്ക് വേണ്ടിയുള്ള ഫിസിക്കൽ ട്രെയിനിങ്ങിൽ പങ്കെടുക്കാനായാണ് നാല് മാസം മുൻപ് ഡെറാഡൂണിൽ എത്തുന്നത്. സ്വിമ്മിങ് പൂളിൽ ബ്രീത്തിങ് എക്സർസൈസിന് ശേഷം എല്ലാവരും മടങ്ങി പോകുകയും പിന്നീട് 2 മണിക്കൂറിന് ശേഷം ബാലുവിനെ കൂടെയുള്ളവർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും റിപ്പോർട്ട് ലഭിക്കാത്തതിനാൽ മരണ കാരണം ഇതുവരെ അറിയാൻ സാധിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു.

Share This Article
Leave a Comment