ക്രിക്കറ്റ് പരിശീലനത്തിനായി കെട്ടിയ വല, കുടുങ്ങിയത് ഒരു മൂങ്ങ, രക്ഷകരായി ഫയർഫോഴ്സ്

aussimalayali
0 Min Read

തിരുവനന്തപുരം: വലയിൽ കുടുങ്ങിക്കിടന്ന മൂങ്ങയെ ഫയർ ഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. പേരൂർക്കട കൺകോർഡിയ സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് പരിശീലനത്തിനായി സ്ഥാപിച്ച വലയിലായിരുന്നു കഴിഞ്ഞ ദിവസം മൂങ്ങക്കുഞ്ഞ് കുടുങ്ങിയത്.

ഇവിടെ പ്രാക്ടീസ് ചെയ്യാനെത്തിയ സിഐഎഎഫ് അക്കാദമിയിലെ കുട്ടികളാണ് മൂങ്ങയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. പിന്നാലെ വിവരം ഫയർഫോഴ്സിൽ അറിയിച്ചു.തിരുവനന്തപുരം യൂണിറ്റിൽ നിന്ന് നിന്ന് സീനിയർ ഫയർ ആന്റ് റസ‌ക്യു ഓഫീസർ ശ്രീജി ത്തിന്റെ നേതൃത്വത്തിൽ സംഘം എത്തി മൂങ്ങയെ രക്ഷപ്പെടുത്തി. ചിറകിന് പരിക്കേറ്റ മൂങ്ങയെ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം വനംവകുപ്പിന് കൈമാറി.

Share This Article
Leave a Comment