കെ.എസ്.ആര്‍.ടി.സി ബസിലിരുന്ന് സ്വയംഭോഗം ചെയ്ത് യാത്രക്കാരന്‍.

aussimalayali
0 Min Read

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ സ്തീക്ക് നേരെ യാത്രക്കാരന്റെ നഗ്നതാപ്രദര്‍ശനം. ഇന്നലെ രാത്രിയില്‍ കൊട്ടിയത്ത് നിന്നും കൊല്ലത്തേക്ക് സഞ്ചരിച്ച സ്ത്രീക്കാണ് ദുരനുഭവമുണ്ടായത്. മാവേലിക്കര ഫാസ്റ്റ് പാസഞ്ചറിലാണ് ലൈംഗിക വൈകൃതമുള്ളയാള്‍ യാത്ര ചെയ്തത്. ബസ് മേവറം കഴിഞ്ഞതോടെയാണ് അടുത്തസീറ്റിലിരിക്കുന്നയാള്‍ സ്വയംഭോഗം ചെയ്യുന്നതായി യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ബസില്‍ പൊതുവേ യാത്രക്കാരും കുറവായിരുന്നുവെന്ന് യുവതി മനോരമന്യൂസിനോട് വെളിപ്പെടുത്തി.

വല്ലാതെ മാനസിക ബുദ്ധിമുട്ട് തോന്നിയതോടെ വിഡിയോ പകര്‍ത്തി പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.യുവതി ചിത്രീകരിച്ച വിഡിയോയില്‍ യാത്രക്കാരന്‍ യുവതിയെ നോക്കിയിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് വ്യക്തമാണ്. പൊലീസില്‍ പരാതി നല്‍കിയെന്നും ഇത്തരം ദുരനുഭവങ്ങള്‍ യാത്രയ്ക്കിടയില്‍ ഇനിയാര്‍ക്കും ഉണ്ടാവരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Share This Article
Leave a Comment