നടന്‍ ബാബുരാജ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്നതില്‍ എതിര്‍പ്പ് അറിയിച്ച് ഒട്ടേറെ താരങ്ങള്‍ എത്തിയിരുന്നു. ഇത്തരത്തില്‍ നടന്‍ അനൂപ് ചന്ദ്രന്‍ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച വിഡിയോ സന്ദേശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ ബാബുരാജിനൊപ്പം തന്നെ അനൂപ് നടി അന്‍സിബയ്ക്കെതിതരെയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു
അന്‍സിബ ഹസന്‍ ബാബുരാജിന്‍റെ അനുയായിയാണെന്നും താരം മാധ്യമങ്ങള്‍ക്ക് നല്‍കിയ മറുപടി ഏറെ വേദനിപ്പിച്ചെന്നും അനൂപ് പറയുന്നു. സില്‍ബന്തി രാഷ്ട്രീയം ഇനിയും കൂടിയാല്‍ ഈ സംഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥയാകുമെന്നും സിനിമയെക്കുറിച്ച് ആധികാരികമായി പഠിച്ച സ്ത്രീകളെ അപഹസിക്കലാണ് ഇവരുടെ പണിയെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു.