ഒരുലക്ഷം രൂപ നൽകാത്തതിന്റെ വിരോധം; ഉമ്മയെ കുത്തിപരിക്കേൽപ്പിച്ച് മകൻ; അറസ്റ്റിൽ

aussimalayali
1 Min Read

പുതുപ്പാടി(കോഴിക്കോട്): കൈതപ്പൊയിലില്‍ യുവാവ് ഉമ്മയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. കൈതപ്പൊയില്‍ പുഴംകുന്നുമ്മല്‍ റസിയ(41)യെയാണ് മകന്‍ പി.കെ. റനീസ് (21) മര്‍ദിച്ചും കുത്തിയും പരിക്കേല്‍പ്പിച്ചത്.

സംഭവത്തില്‍ നരഹത്യാശ്രമത്തിനുള്ള വകുപ്പുള്‍പ്പെടെ ചുമത്തി താമരശ്ശേരി പോലീസ് കേസെടുക്കുകയും റനീസിനെ അറസ്റ്റുചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു. റനീസ് രണ്ടുതവണ ലഹരിവിമുക്തകേന്ദ്രത്തില്‍ ചികിത്സതേടിയിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്കായിരുന്നു സംഭവം. മകന്‍ വീട്ടില്‍വെച്ച് കൈകൊണ്ട് തലയ്ക്കും മുഖത്തും അടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തികൊണ്ട് കഴുത്തിന് കുത്താന്‍ശ്രമിക്കുകയുമായിരുന്നെന്ന് റസിയ താമരശ്ശേരി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കത്തികൊണ്ടുള്ള കുത്ത് തടുക്കവെ റസിയയുടെ ഇടതുകൈക്ക് പരിക്കേറ്റു. ഉമ്മയോട് ഒരുലക്ഷം ആവശ്യപ്പെട്ട റനീസ് അത് നല്‍കാത്തതിലുള്ള വിരോധത്തില്‍ അക്രമംനടത്തിയെന്നാണ് പരാതി.

Share This Article
Leave a Comment