തിരുവനന്തപുരം നെയ്യാര്‍ ഡാം സ്വദേശിനിയെ പീഡനത്തിനിടെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 61കാരിയുടെ മൃതദേഹം കണ്ടെത്തിയത് തിരുനല്‍വേലിയില്‍. സംഭവത്തില്‍ ഒരാള്‍ പിടിയിലായി.
കഴിഞ്ഞ മാസം 30നാണ് നെയ്യാര്‍ സ്വദേശിനിയെ കാണാതായത്. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വര്‍ക്കലയിലുണ്ടെന്ന് സൂചന ലഭിച്ചെങ്കിലും കൃത്യമായ വിവരം കിട്ടിയില്ല. തിരുനെല്‍വേലിയില്‍ ഇവര്‍ എങ്ങനെയെത്തിയെന്നടക്കം അന്വേഷണത്തില്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
ബസ് സ്റ്റാന്‍ഡിലെത്തിക്കാമെന്ന് പറഞ്ഞാണ് പ്രതി വിപുല്‍രാജ് തിരുനെല്‍വേലിയില്‍വച്ച് വയോധികയെ ആളില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. വയോധിക ബഹളം വച്ചതോടെ പ്രതി ഇവരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.