IIM കൊല്‍ക്കത്തയിലെ ഹോസ്റ്റലിൽ മനഃശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്തതിന് വിദ്യാര്‍ത്ഥി അറസ്റ്റി

aussimalayali
1 Min Read

കൊല്‍ക്കത്ത: ഐഐഎം കൽക്കട്ടയിൽ മനഃശാസ്ത്രജ്ഞയെ ബലാത്സംഗം ചെയ്തതിന് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിനിയല്ലാത്ത ഒരു യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. എന്നാല്‍, തന്റെ മകളെ ആരും ബലാത്സംഗം ചെയ്യുകയോ ആക്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് യുവതിയുടെ പിതാവ് അവകാശപ്പെട്ടതിനെ തുടര്‍ന്ന് കേസ് അപ്രതീക്ഷിത വഴിത്തിരിവിലെത്തി.
സോഷ്യല്‍ മീഡിയ വഴിയാണ് താന്‍ പ്രതിയുമായി പരിചയത്തിലായതെന്നും പ്രവേശനത്തിനുള്ള കൗണ്‍സിലിംഗ് സെഷന്റെ മറവില്‍ ആണ്‍കുട്ടികളുടെ ഐഐഎം-സിയുടെ ഹോസ്റ്റലിലേക്ക് തന്നെ ക്ഷണിക്കുകയായിരുന്നുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ സന്ദര്‍ശക രജിസ്റ്ററില്‍ ഒപ്പിടാന്‍ തന്നെ അനുവദിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഹോസ്റ്റലിനുള്ളില്‍ കയറിയപ്പോള്‍ തനിക്ക് കഴിക്കാന്‍ പിസയും വെള്ളവും നല്‍കി. അവ കഴിച്ചതോടെ ബോധം നഷ്ടപ്പെട്ടു. ബോധം തിരിച്ചുകിട്ടിയപ്പോള്‍ താന്‍ ഹോസ്റ്റലിനുള്ളിലാണെന്ന് മനസ്സിലായി. താന്‍ അബോധാവസ്ഥയിലായിരുന്നപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി അവര്‍ പറഞ്ഞു. എതിര്‍ത്തപ്പോള്‍ തന്നെ ഉപദ്രവിച്ചതായും അവര്‍ പരാതിയില്‍ ആരോപിച്ചു.

Share This Article
Leave a Comment