സിപിഎം ശാന്തൻപാറ ഏരിയ സെക്രട്ടറിക്കും ഇരട്ടവോട്ട്; രേഖകളുമായി കോൺഗ്രസ് നേതാവ് രംഗത്ത്

aussimalayali
1 Min Read

രാജകുമാരി (ഇടുക്കി): സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിക്ക് ഇരട്ടവോട്ടുണ്ടെന്നുള്ള ആരോപണത്തിനുപിന്നാലെ, ശാന്തന്‍പാറ ഏരിയ സെക്രട്ടറി ഷാജി വേലായുധനും രണ്ട് പഞ്ചായത്തില്‍ വോട്ടുണ്ടെന്ന് ആരോപണം.

രാജകുമാരി പഞ്ചായത്ത് പതിന്നാലാംവാര്‍ഡിലെ വോട്ടര്‍പ്പട്ടികയില്‍ 118-ാം നമ്പര്‍ വോട്ടറായ ഷാജി വേലായുധന്‍, ശാന്തന്‍പാറ പഞ്ചായത്തില്‍ ഏഴാംവാര്‍ഡിലെ 151-ാം നമ്പര്‍ വോട്ടറുമാണ്. നിലവില്‍ ശാന്തന്‍പാറ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുകൂടിയാണ് ഷാജി.

കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ടാണ് രേഖകള്‍സഹിതം ഇതിനെതിരേ രംഗത്തുവന്നത്.

എന്നാല്‍, വര്‍ഷങ്ങള്‍ക്കുമുന്‍പ് താന്‍ താമസിച്ചിരുന്ന വാര്‍ഡിലെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരുള്ളകാര്യം തനിക്കറിയില്ലെന്നും, വാര്‍ത്തകള്‍ വരുമ്പോള്‍മാത്രമാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്നും ഷാജി പറഞ്ഞു.

മുന്‍മന്ത്രി എം.എം. മണിയുടെ മകളും രാജകുമാരി പഞ്ചായത്ത് മുന്‍ പ്രസിഡന്റും, സിപിഎം രാജാക്കാട് ഏരിയ സെക്രട്ടറിയുമായ സുമാ സുരേന്ദ്രനും ഇരട്ടവോട്ടുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്ഷേപമുന്നയിച്ചിരുന്നു.

Share This Article
Leave a Comment