ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടു; യുവാവിന്‍റെ തലയടിച്ചുപൊട്ടിച്ച് ബസ് ഡ്രൈവര്‍

aussimalayali
0 Min Read

ലൈറ്റ് ഡിം ചെയ്യാന്‍ ആവശ്യപ്പെട്ടയാളുടെ തലയടിച്ചുപൊട്ടിച്ച ബസ് ഡ്രൈവര്‍ക്കെതിരെ കളമശ്ശേരിയില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. മൂന്ന് മണിക്കൂറിലേറെ ബസ് വളഞ്ഞിട്ട നാട്ടുകാര്‍ക്കിടയില്‍ നിന്ന് അര്‍ധരാത്രിയോടെ നാടകീയമാണ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബസിന്‍റെ നാല് ടയറുകളടക്കം കുത്തിപ്പൊട്ടിച്ച നാട്ടുകാര്‍ പൊലീസ് ജീപ്പും ആക്രമിച്ചു.

രാത്രി ഒന്‍പത് മണിയോടെ അപ്പോളോ ജംക്ഷനില്‍വെച്ചായിരുന്നു ചാലക്കുടി സ്വദേശിക്ക് നേരെ ഇരുമ്പ് വടികൊണ്ട് ബസ് ഡ്രൈവറുടെ ആക്രമണം. നാട്ടുകാര്‍ സംഘടിച്ചെത്തി ഡ്രൈവര്‍ക്കെതിരെ തിരിഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. പൊലീസ് ഇടപ്പെട്ടിട്ടും മയപ്പെടാതിരുന്ന നാട്ടുകാര്‍ ബസ് ഡ്രൈവറെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചും പ്രതിഷേധിച്ചു. സംഭവം വന്‍ഗതാഗത കുരുക്കിനും ഇടയാക്കി.

Share This Article
Leave a Comment