നോർത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന് പുതിയ നേതൃത്വം; ഗിരീഷ് അല്ലക്കാട്ട് പ്രസിഡന്റ്

aussimalayali
1 Min Read

മെൽബൺ∙ നോർത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ്ബിന്റെ (എൻഎംസിസി) 2025-27 പ്രവർത്തനവർഷത്തേക്കുള്ള ഭാരവാഹികളായി ഗിരീഷ് അല്ലക്കാട്ടിന്റെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റി നിലവിൽ വന്നു. ഗിരീഷ് അല്ലക്കാട്ട് (പ്രസിഡന്റ്), റിക്കി താനിക്കൽ (വൈസ് പ്രസിഡന്റ്), ജെൻസി ജോസഫ് (സെക്രട്ടറി), ഡോ. സുധീഷ് സുധൻ (ജോയിന്റ് സെക്രട്ടറി), ജോൺസൺ ഉള്ളാട്ട് (ട്രഷറർ) എന്നിവരെ കൂടാതെ മെൽവിൻ ഡൊമിനിക്, മാത്സൺ ജോസഫ്, നിത ജോൺ, ഹരിപ്രിയ പ്രദീപ്, ഷിജൊ മാനുവൽ, റോയ് ജോസഫ് തുരുത്തേൽ, ജോബി ജോസഫ്, ബാബു വർക്കി, സ്റ്റാലിൻ അഗസ്റ്റിൻ, പോൾ സെബാസ്റ്റ്യൻ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി പൊതുയോഗം തിരഞ്ഞെടുത്തു.

2008 മുതൽ മെൽബൺ മലയാളികൾക്കിടയിൽ കലാസാംസ്കാരിക രംഗത്ത് സജീവമായ എൻഎംസിസിയുടെ ഈ വർഷത്തെ ഓണാഘോഷം – എൻഎംസിസി ചിങ്ങപ്പുലരി ഓഗസ്റ്റ് 23ന് ഗ്രീൻസ്ബറോ സെർബിയൻ ചർച്ച് ഹാളിൽ നടക്കും.കൂടാതെ എൻഎംസിസിയും മലയാളി ഡോക്ടേഴ്സ് വിക്ടോറിയയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹെൽത്ത് അവൈർനസ് സെമിനാറും ഡിന്നർ നൈറ്റും ജൂലൈ 19ന് സൺബറി മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കും

Share This Article
Leave a Comment