കളമശേരിയിലെ അതിഥി തൊഴിലാളികളുടെ മകളായ ഒന്നാംക്ലാസുകാരിയെ(6) പീഡിപ്പിച്ച പരാതിയില്‍ പോളിടെക്നിക് വിദ്യാര്‍ഥി പിടിയില്‍. സൗത്ത് കളമശേരി തൃത്താക്കര തലക്കോട്ടില്‍ വീട്ടില്‍ നിരഞ്ജന്‍(19)ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കളമശേരി പൊലീസ് കേസെടുത്തു.
പ്രതിയെ കാന്തല്ലൂരിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഒരു മാസത്തിനിടെ രണ്ടു തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി. മറയൂര്‍, കാന്തല്ലൂര്‍ ഭാഗത്ത് പ്രതിയുടെ മൊബൈല്‍ ലൊക്കേഷന്‍ ലഭിച്ചതിനെത്തുടര്‍ന്ന് മറയൂര്‍ പൊലീസിലേക്ക് കളമശേരി പൊലീസ് വിവരം കൈമാറുകയായിരുന്നു.
തുടര്‍ന്നാണ് മറയൂര്‍ എസ്ഐ മാഹിന്‍ സലിം, സിപിഒമാരായ സജുസണ്‍, ഹരികൃഷ്ണന്‍, ആല്‍ബിന്‍ ജോസഫ് എന്നിവര്‍ കാന്തല്ലൂരിലെ ഭ്രമരം വ്യൂ പോയിന്റില്‍ നിന്ന് നിരഞ്ജനെ പിടികൂടിയത്. കളമശേരി പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.
