അപകടത്തില്‍ പരുക്കേറ്റുകിടന്ന വയോധികയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

aussimalayali
1 Min Read

കൊല്ലം പുനലൂരിൽ വയോധികയെ പീഡിപ്പിച്ചയാള്‍ പിടിയിൽ. വാഹനാപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന വയോധികയെയാണ് പ്രതിയായ ഏലാദിമംഗലം സ്വദേശി തുളസീധരന്‍ പീഡിപ്പിച്ചത്. കൃത്യത്തിനു ശേഷം സ്ഥലത്തുനിന്നു കടന്നു കളഞ്ഞ ഇയാളെ പുനലൂർ എസ്എച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

65കാരിയായ വയോധികയുടെ വീടിന്‍റെ മുൻഭാഗത്തെ വാതില്‍ തകര്‍ത്താണ് ഇയാള്‍ അകത്തുകടക്കുന്നത്. പിന്നാലെ വയോധികയെ പീഡനത്തിനിരയാക്കുകയായിരുന്നു. എതിർക്കാൻ ശ്രമിച്ചപ്പോൾ കത്രിക കൊണ്ട് മുഖത്ത് വരഞ്ഞും നിലവിളിച്ചപ്പോൾ മുഖത്ത് മുളകുപൊടി വിതറുകയും ചെയ്തശേഷം ഇയാൾ കടന്നു കളഞ്ഞു. പിന്നാലെ പ്രതിയെക്കുറിച്ചുള്ള ചില സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. മറ്റ് പല സ്റ്റേഷനുകളിലേക്കും പൊലീസ് ഇയാളുടെ വിവരങ്ങൾ കൈമാറുകയും ചെയ്തു. ഒടുവില്‍ ഇന്ന് ഏഴരയോടുകൂടിയാണ് പ്രതിയെ പിടികൂടിയത്.

Share This Article
Leave a Comment